ആലക്കോട്: കരുവഞ്ചാൽ കൂളാമ്പി റോഡിൽ പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് കുടിവെള്ള പദ്ധതി നിർമ്മാണ തൊഴിലാളിയെന്ന് വിവരം. പശ്ചിമ ബംഗാൾ സ്വദേശിയായ കലിത്തോത്ത (52) ആണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരടക്കമുള്ളവർ ചികിത്സയിലാണ്.
കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട ജോലികൾക്കായി തൊഴിലാളികളുമായി പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഏഴോളം പേർ വാഹനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. ഇറക്കത്തിൽ വെച്ച് ജീപ്പിന്റെ ബ്രേക്ക് പോയതാണ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയാൻ കാരണമെന്ന് സംശയിക്കുന്നു.
ഇടിയുടെ ശക്തമായ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും കലിത്തോത്തയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവർക്ക് ആശുപത്രിയിൽ ചികിത്സ തുടരുകയാണ്.

Post a Comment