വെള്ള ഷര്‍ട്ടിന്റെ തോള്‍ഭാഗത്ത് മഞ്ഞക്കറ വീണോ? വൃത്തിയാക്കാൻ ഇതാ ലളിതമായ വഴികള്‍


വിയർപ്പുളള ആളുകള്‍ എപ്പോഴും നേരിടുന്ന പ്രശ്നമാണ്, വെളുത്ത നിറത്തിലുളള ഷർട്ടോ ടീ ഷർട്ടോ മറ്റോ ധരിച്ചാല്‍ കക്ഷ ഭാഗത്തുണ്ടാകുന്ന മഞ്ഞക്കറ.എത്ര ശ്രദ്ധയോടെ കഴുകിയാലും ഇത് ചിലപ്പോള്‍ മുഴുവനായും പോകില്ല.
പലപ്പോഴും ഈ കറ കാരണം വെള്ള ഷർട്ടും ടീം ഷർട്ടുമൊക്കെ ഉപയോഗിക്കാനാകാതെ ഉപേക്ഷിക്കേണ്ടി വരാറുണ്ട്. എന്നാല്‍ ഇനി മുതല്‍ അതിന്റെ ആവശ്യമില്ല. അടുക്കളയിലുള്ള ചില സാധനങ്ങള്‍ ഉപയോഗിച്ച്‌ ഈ കറകള്‍ എളുപ്പത്തില്‍ കളയാൻ സാധിക്കും.
ബേക്കിംഗ് സോഡ പേസ്റ്റ്
ഇത്തരം കറകള്‍ കളയാൻ ഏറ്റവും നല്ലൊരു മാർഗ്ഗമാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ അല്പം വെള്ളത്തില്‍ കലർത്തി കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഇത് കറയുള്ള ഭാഗത്ത് ഒരു പഴയ ബ്രഷോ വിരലോ ഉപയോഗിച്ച്‌ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിനു ശേഷം സാധാരണ പോലെ കഴുകിയെടുക്കാം.

Post a Comment

Previous Post Next Post