മലയാളി ദമ്പതികള്‍ ഡല്‍ഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍



ഡൽഹി:: മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കോഴിക്കോട് കൊടുവള്ളി സ്വദേശിയും എൻഐടിയില്‍ താമസക്കാരനുമായ ചേനോത്ത് നാരകശ്ശേരി എൻ.സി അസ്‍ലം, ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പില്‍ ഫർസാന എന്നിവരെയാണ് ഗുരുഗ്രാം സെക്ടർ 68-ലെ മറീന അപ്പാർട്മെന്റിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.നേരത്തെ ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന ഇവർ മാസങ്ങള്‍ക്ക് മുമ്പാണ് ഡല്‍ഹിയിലെത്തിയത്.
ഡല്‍ഹി പൊലീസ് ഇൻക്വസ്റ്റ് നടത്തി ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി ഡല്‍ഹി സദർ ബസാറിലെ മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Post a Comment

Previous Post Next Post