ആലക്കോട്: ആലക്കോട്ടും പരിസര പ്രദേശങ്ങളിലും ഉച്ചകഴിഞ്ഞ് തുടങ്ങിയ ശക്തമായ മഴ തുടരുന്നു. കഴിഞ്ഞ രണ്ട്-മൂന്ന് മണിക്കൂറായി തോരാതെ പെയ്യുന്ന കനത്ത മഴയെ തുടർന്ന് മലയോര മേഖലയിലെ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വരും മണിക്കൂറുകളിലും മഴ കൂടുതൽ ശക്തമാകുമെന്നാണ് സൂചന.
അതേസമയം, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ അതിതീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
* റെഡ് അലർട്ട്: നാളെ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴ സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
* ഓറഞ്ച് അലർട്ട്: കണ്ണൂർ ഉൾപ്പെടെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നദീതീരങ്ങളിൽ താമസിക്കുന്നവരും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തദ്ദേശ ഭരണകൂടങ്ങളും ദുരന്തനിവാരണ വിഭാഗവും സജ്ജമായി രംഗത്തുണ്ട്. മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

Post a Comment