തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലിന്റെ പശ്ചാത്തലത്തിൽ, ഒക്ടോബർ 16 (16/10/2026) ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷകൾ മാറ്റിപ്പുവെച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം അറിയിച്ചു. കേരളം, ഗൾഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെല്ലാം ഇന്ന് നടക്കേണ്ടിയിരുന്ന പരീക്ഷകൾക്കാണ് ഈ മാറ്റം ബാധകമാകുന്നത്.
മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. എന്നാൽ 16/10/2026 ന് ശേഷമുള്ള മറ്റ് പരീക്ഷകൾ മുൻപ് നിശ്ചയിച്ചിട്ടുള്ള തീയതികളിലും സമയത്തിലും തന്നെ മാറ്റമില്ലാതെ നടക്കുന്നതായിരിക്കും.

Post a Comment