വാട്‌സ് ആപ്പ്, ടെലിഗ്രാം തുടങ്ങിയ മെസേജിംഗ് ആപ്പുകളുടെ ഉപയോഗത്തില്‍ മാറ്റം വരുത്തുന്ന പുതിയ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ.
2027 ജനുവരി 1 മുതല്‍ രജിസ്‌റ്റർ ചെയ്‌ത മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച സിം കാർഡ് ഫോണില്‍ സജീവമായി ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ നടപ്പാക്കാനാണ് തീരുമാനം. ടെലികോം വകുപ്പിന്റെ നിർദേശപ്രകാരം 2026 ഡിസംബർ 31നകം ആപ്പുകള്‍ പുതിയ വ്യവസ്ഥകള്‍ പാലിക്കണം.സിം കാർഡ് നീക്കം ചെയ്യുകയോ മാറ്റുകയോ പ്രവർത്തനരഹിതമാകുകയോ ചെയ്‌താല്‍ ബന്ധപ്പെട്ട ആപ്പുകളുടെ പ്രവർത്തനം തടസപ്പെടാം.
ഇതിലൂടെ സൈബർ തട്ടിപ്പുകള്‍ തടയുന്നതിനും മൊബൈല്‍ നമ്പറുകളുടെ ദുരുപയോഗം കുറയ്ക്കുന്നതിനുമാണ് ശ്രമം. പുതിയ വ്യവസ്ഥയെ സിം ബൈൻഡിംഗ് എന്നാണ് വിളിക്കുന്നത്. നിലവില്‍ മൊബൈല്‍ നമ്പർ ഉപയോഗിച്ച് ഒരിക്കല്‍ സ്ഥിരീകരണം നടത്തിയാല്‍ സിം കാർഡ് പിന്നീട് ഫോണില്‍നിന്ന് മാറ്റിയാലും പല സന്ദേശ ആപ്പുകളും പ്രവർത്തിക്കാറുണ്ട്. എന്നാല്‍ പുതിയ നിർദേശപ്രകാരം ആപ്പില്‍ രജിസ്‌റ്റർ ചെയ്‌ത നമ്പറുമായി ബന്ധപ്പെട്ട സിം കാർഡ് അതേ ഉപകരണത്തില്‍ സജീവമായി ഉണ്ടായിരിക്കണം. സിം ഇല്ലാത്ത ഫോണില്‍ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നത് തടയുകയാണ് ലക്ഷ്യം. വാട്‌സ് ആപ്പ്, ടെലിഗ്രാം, സിഗ്നല്‍, സ്‌നാപ്പ്ചാറ്റ് തുടങ്ങിയ സേവനങ്ങളെ ഈ നിർദേശം ബാധിക്കും.
Post a Comment