'പഠിക്കണം, മോഡലാകണം;, കുട്ടികള്‍ തടസ്സം'; മക്കളെ കൊലപ്പെടുത്തിയതുതന്നെ, കുറ്റം സമ്മതിച്ച്‌ അമ്മ

 


പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.കുട്ടികളുടെ അമ്മയായ നിവേദ്യയാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ചോദ്യംചെയ്യലില്‍ നിവേദ്യ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചിട്ടുണ്ട്.


കുട്ടികളുടെ മരണത്തില്‍ തുടക്കം മുതല്‍ തന്നെ സംശയങ്ങളുണ്ടായിരുന്നതിനാല്‍ നാട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തുടർന്നാണ് അമ്മയെ വിളിച്ച്‌ വിശദമായി ചോദ്യം ചെയ്തതും കൊലപാതക വിവരം പുറത്തുവന്നതും. സ്വതന്ത്രമായി ജീവിക്കുന്നതിന് കുട്ടികള്‍ തടസ്സമാണെന്ന് കരുതിയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് നിവേദ്യ നല്‍കിയ മൊഴി. മോഡലിങ് രംഗത്തേക്ക് പ്രവേശിക്കാനും ഉപരിപഠനത്തിന് പോകാനും ആഗ്രഹിച്ചിരുന്നതായും എന്നാല്‍ കുട്ടികള്‍ അതിന് തടസ്സമായി നിന്നതു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും ഇവർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമായ കാരണം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാകൂ എന്നും പോലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post