എന്റെ മകനേ.. പരിചരിച്ചു മടുത്തു; കിടപ്പിലായ അമ്മയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി മകൻ; നെഞ്ചുലയ്ക്കുന്ന ദാരുണസംഭവം

 


തൃശൂർ വരാക്കരയില്‍ കിടപ്പിലായ വയോധികയായ അമ്മയെ പരിചരിക്കാനുള്ള മടി കാരണം മകൻ തലയിണ മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കൊന്നു.വരാക്കര സ്വദേശി എല്‍സിയാണ് (72) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബിനോയിയെ (48) വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

എല്‍സിയും മകൻ ബിനോയിയും കഴിഞ്ഞ രണ്ട് വർഷമായി വരാക്കരയിലുള്ള ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ മറ്റംഗങ്ങള്‍ പുറത്തുപോയ സമയത്ത് അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഈ സമയം കടുത്ത മദ്യലഹരിയിലായിരുന്ന ബിനോയ്, രോഗിയായ അമ്മയുടെ മുഖത്ത് തലയിണ അമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് നേരം പുലർന്നപ്പോള്‍ ഇത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീർക്കാൻ ഇയാള്‍ ശ്രമിച്ചു. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു.

Post a Comment

Previous Post Next Post