കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജയ്ക്കിടെ വൻദുരന്തം ; പൂജാപന്തലിലെ തിക്കിലും തിരക്കിലും പെട്ട് 17 പേര്‍ മരിച്ചു


കെല്‍ക്കത്ത : കൊല്‍ക്കത്തയില്‍ ദുർഗാ പൂജയ്ക്കിടെ പൂജാപന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 17 പേർ മരിച്ചു.35 പേർക്ക് പരിക്കേറ്റു. വടക്കൻ കൊല്‍ക്കത്തയിലെ ചോർ ഭാഗാനില്‍ രാത്രി യോടെയാണ് അപകടം. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്. സ്ഥലത്ത് ദുരന്ത നിവാരണ സേന എത്തി രക്ഷാപ്രവ‌ർത്തനം തുടരുകയാണ്.
വൈകിട്ട് ഏഴ് മണിയോടെ മേഖലയിശ കനത്ത മഴയും മിന്നലും അനുഭവപ്പെട്ടിരുന്നു. മഴ പെയ്തതോടെ പൂജയ്ക്കെത്തിയവർ ഒന്നിച്ച്‌ പന്തലിലേക്ക് കയറാൻ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ 13 സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു.

Post a Comment

Previous Post Next Post