ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ അന്വേഷണം നേരിട്ടിരുന്ന പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്കർ-ഇ-ത്വൈബ ഭീകരൻ മുഹമ്മദ് ആസിഫ് എന്ന ഹാഷിം മൂസയുടെ മൃതദേഹം, ജമ്മു കശ്മീരിലെ കൊരാഗ് ഏറ്റുമുട്ടലിന് ശേഷം കണ്ടെടുത്തു.ഇയാളുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തു നിന്ന് വൻ ആയുധശേഖരവും വെടിയുണ്ടകളും സൈന്യം പിടിച്ചെടുത്തു.
യൂസ് മാർഗില്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് യുദ്ധസമാനമായ ആയുധശേഖരമാണ് കണ്ടെത്തിയത്. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൈന്യവും മറ്റു സുരക്ഷാ സേനകളും ബുധനാഴ്ച യൂസ്മാർഗ് പ്രദേശത്ത് ഓപ്പറേഷൻ കൊരാഗിന്റെ ഭാഗമായി തെരച്ചില്‍ നടത്തുമ്പോള്‍ സംശയകരമായ പ്രവർത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സൈന്യം വെല്ലുവിളിയാകുമെന്ന് കണ്ടപ്പോള്‍ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തു. തുടർന്ന് നടന്ന മാരകമായ വെടിവയ്പില്‍ ഹാഷിം മൂസ കൊല്ലപ്പെടുകയായിരുന്നു.
2025 ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണം രാജ്യത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു. ഈ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഹാഷിം മൂസയുടെ രേഖാചിത്രം ജമ്മു കശ്മീർ പൊലീസ് പുറത്തുവിട്ടിരുന്നു.

Post a Comment