പരിയാരം: അമ്മാനപ്പാറ–കാരക്കുണ്ട് റോഡിലെ മുടിക്കാനം ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ വായാട്ടുപറമ്പ് സ്വദേശിയായ യുവാവ് മരിച്ചു. വായാട്ടുപറമ്പ് കവല ബാലപുരം വാർഡിലെ നടുവിലേ വീട്ടിൽ അഭിനവ് സുരേഷ് (19) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം.
അഭിനവ് സഞ്ചരിച്ച ബൈക്കും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയും, റോഡിലേക്ക് തെറിച്ചുവീണ അഭിനവിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറി കയറിയിറങ്ങുകയുമായിരുന്നു. തല വേർപെട്ട നിലയിലായ യുവാവ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. തുടർന്ന് മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംസ്കാരം നാളെ (01/10/2026, വ്യാഴാഴ്ച) രാവിലെ 10 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം നാട്ടുകാണി ഹൈന്ദവ പൊതുശ്മശാനത്തിൽ നടക്കും.

Post a Comment