കൂത്തുപറമ്പില്‍ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി


കൂത്തുപറമ്പ് : ട്യൂഷന് പോകുന്നതിനിടെ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥി അദ്വൈതിനെ (15) കണ്ടെത്തി. തലശ്ശേരി ചോനാടത്ത് നിന്നാണ് കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ട്യൂഷന് പോകാനായി വീട്ടില്‍ നിന്നിറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടി തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പോലീസിന്റെ ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. .

Post a Comment

Previous Post Next Post