ഇസ്രയേലിലേക്കുള്ള വിമാനം പൈലറ്റ് തകര്‍ക്കാൻ ശ്രമിച്ചു; 180 യാത്രക്കാര്‍ക്ക് രക്ഷകനായത് സഹപൈലറ്റ്; ഫ്ലൈ ദുബായ് വിമാനത്തില്‍ നടന്ന സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


ടെല്‍ അവീവ്: ദുബായില്‍നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈദുബായ് വിമാനത്തില്‍ നടന്നത് ഗുരുതര സംഭവമെന്ന് റിപ്പോർട്ടുകള്‍.വിമാനത്തിനുള്ളില്‍ അക്രമാസക്തമായ സംഘർഷമുണ്ടായതിനെ തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന ചില യാത്രക്കാരുടെ വസ്ത്രങ്ങളില്‍ രക്തം പുരണ്ട ചിത്രങ്ങളും പുറത്തുവന്നു.
വിമാനത്തിലെ ഒരു പൈലറ്റ് വിമാനം തകർക്കാൻ ശ്രമിച്ചതായാണ് ഇസ്രയേലി മാധ്യമമായ ചാനല്‍ 12 റിപ്പോർട്ട് ചെയ്യുന്നത്. സഹപൈലറ്റും യാത്രക്കാരായിരുന്ന ഏതാനും പൈലറ്റുമാരും ചേർന്ന് ശ്രമം തടഞ്ഞതായും റിപ്പോർട്ടിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട പൈലറ്റിനെ ചോദ്യം ചെയ്തുവരികയാണെന്ന് പേരുവെളിപ്പെടുത്താത്ത ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ചാനല്‍ 12 റിപ്പോർട്ട് ചെയ്തു.

Post a Comment

Previous Post Next Post