കൊല്ലം സുധിയുടെ വാഹനാപകട മരണം; നഷ്ടപരിഹാരമായി 1.77 കോടി രൂപ വിധിച്ച്‌ കോടതി


കൊച്ചി| നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ വാഹനാപകട മരണത്തില്‍ അവകാശികള്‍ക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം ഉത്തരവ്.കോട്ടയം എംഎസിടി കോടതി ജഡ്ജി പ്രസൂണ്‍ മോഹന്‍ വിധി പുറപ്പെടുവിച്ചത്.
കേസിലെ മൂന്നാം എതിര്‍കക്ഷിയായ ന്യൂ ഇന്ത്യ അഷ്വറന്‍സ് ആണ് തുക കെട്ടിവയ്ക്കേണ്ടത്. വിധിത്തുകയും പലിശയും കോടതി ചെലവും ഉള്‍പ്പെടെയാണ് 1.77 കോടി രൂപയാണ് നഷ്ടപരിഹാരമായി വിധിച്ചത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. എ.ആര്‍. കലേഷ് കുമാര്‍, ഹര്‍ഷാന കെ.എസ്. എന്നിവര്‍ ഹാജരായി.

Post a Comment

Previous Post Next Post