യുഎഇയില്‍ മിസൈല്‍ ആക്രമണത്തിന് സാധ്യത ഉള്ളതിനാല്‍ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ.
യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മിസൈല്‍ ഭീഷണി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ദേശീയ അടിയന്തര പ്രതിസന്ധി-ദുരന്ത നിവാരണ അതോറിറ്റി (NCEMA) ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരണമെന്നും ഔദ്യോഗിക മുന്നറിയിപ്പുകളും നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ജനലുകള്‍ക്കും കെട്ടിടത്തിന്റെ പുറംഭാഗങ്ങള്‍ക്കും സമീപം നില്‍ക്കുന്നത് ഒഴിവാക്കി സുരക്ഷിതമായ ഇടങ്ങളില്‍ തുടരാനാണ് നിർദേശം.
മേഖലയില്‍ തുടരുന്ന സംഘർഷങ്ങള്‍ക്കിടെയാണ് യുഎഇയുടെ പുതിയ മുന്നറിയിപ്പ്. നിലവിലെ സാഹചര്യം സംബന്ധിച്ച് ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം പിന്തുടരണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.

Post a Comment