യുഎഇയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം; പ്രതിരോധിച്ചതായി മന്ത്രാലയം


യുഎഇ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണ്‍ ആക്രമണം. ഡ്രോണ്‍ സമുദ്രാതിര്‍ത്തിയില്‍ പ്രതിരോധിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു.എന്നാല്‍ അമേരിക്കന്‍ താവളം ആക്രമിച്ചതായി ഇറാന്‍ അവകാശ വാദം ഉന്നയിച്ചു.
യുഎഇയുടെ പ്രാദേശിക സമുദ്രാതിര്‍ത്തിക്ക് മുകളില്‍ പ്രവേശിച്ച ഇറാനിയന്‍ ഡ്രോണ്‍ എയര്‍ ഡിഫന്‍സ് സേന വിജയകരമായി പ്രതിരോധിക്കുകയായിരുന്നു. സംഭവം യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തിനെതിരെയുള്ള ഏത് തരത്തിലുള്ള ഭീഷണികളെയും ശക്തമായി നേരിടാന്‍ യുഎഇ സായുധ സേന പൂര്‍ണ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി

Post a Comment

Previous Post Next Post