തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. സീസണിലെ ആദ്യ ന്യൂന മർദ്ദം ബംഗാള്‍ ഉള്‍കടലില്‍ ഒഡിഷ -പശ്ചിമ ബംഗാള്‍ തീരത്ത് രൂപപ്പെട്ടു.
അടുത്ത 2-3 ദിവസങ്ങള്‍ക്കുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വടക്കൻ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 11 ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പ് നല്‍കി. കണ്ണൂർ കാസർകോട് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Post a Comment