പിള്ളേരെ സൂക്ഷിച്ചോ ...! 23 വേണത്രെ, കര്‍ണാടക മോഡല്‍ കേരളത്തിലും; മദ്യം വാങ്ങാന്‍ പ്രായപരിധി നിയന്ത്രണം കര്‍ശനമാക്കുന്നു


തിരുവനന്തപുരം:  സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു. മദ്യം വാങ്ങാന്‍ 23 വയസ് പൂര്‍ത്തിയാകണമെന്ന നിബന്ധന കർശനമാക്കാനാണ് ആലോചന.
കർണാടക മോഡല്‍ കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണ്. 'നോ ഐഡി നോ എൻട്രി' എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കാനാണ് ആലോചന.
മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തില്‍ സംശയം തോന്നിയാല്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടാവുന്ന തരത്തില്‍ കര്‍ശനമാക്കാനാണ് ആലോചന. 'നോ ഐഡി നോ എൻട്രി' എന്ന കര്‍ണാടക മാതൃകയിലാണ് 23 വയസ്സാകാത്തവര്‍ക്ക് മദ്യ വില്‍ക്കുന്നതിനുള്ള നിരോധനം കര്‍ശനമാക്കുന്നത്. വീര്യം കുറഞ്ഞ മദ്യം വില്‍പന യുവാക്കളെ ലക്ഷ്യമിട്ടെന്ന ആരോപണത്തിനിടെയാണ് പ്രായപരിധി കര്‍ശനമാക്കുന്നത്. എക്സൈസ് മന്ത്രി കണ്ട ഫയല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

Post a Comment

Previous Post Next Post