തിരുവനന്തപുരം : തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും വ്യാപകമായി ലഭ്യമായതിനാല്‍ ചൊവ്വാഴ്ച വൈദ്യുതി ഉപയോഗത്തില്‍ 400 മെഗാവാട്ട് മുതല്‍ 600 മെഗാവാട്ട് വരെ കുറവുണ്ടായതായി കെഎസ്‌ഇബി വിശദീകരണം.
പവർ എക്സ്ചേഞ്ചില്‍ നിന്നും ആവശ്യമായ വൈദ്യുതി ലഭിച്ചു. നല്ല മഴ ലഭിച്ചു. അതിനാല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചു.
ഇന്നലത്തെ ആകെ വൈദ്യുതി ഉപയോഗം 82.25ദശലക്ഷം യൂണിറ്റാണ്. ഉല്‍പാദനം 10.59 ദശലക്ഷം യൂണിറ്റ്. ഇറക്കുമതി 71.66ദശലക്ഷം യൂണിറ്റും ഉയർന്ന ആവശ്യകത 4410 മെഗാവാട്ട് ആണ്. വൈദ്യുതി ഉല്‍പാദനത്തിനായി കെഎസ്‌ഇബി ഡാമുകളില്‍ അവശേഷിക്കുന്ന ജലം 21.87% മാത്രമാണ് എന്നാല്‍ അത് കഴിഞ്ഞ വർഷം 61.08% ആയിരുന്നു.
അതേസമയം, വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ചുരുങ്ങിയത് ഒരു മണിക്കൂർ മുമ്പെങ്കിലും ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കണമെന്ന് കെഎസ്‌ഇബിയോട് റെഗുലേറ്ററി കമീഷൻ നിർദേശം നല്‍കിയിരുന്നു. എസ്‌എംഎസ്, അച്ചടി- ദൃശ്യ മാധ്യമങ്ങള്‍, സമൂഹമാധ്യമങ്ങള്‍ തുടങ്ങി സാധ്യമായ മാർഗങ്ങളിലെല്ലാം അറിയിപ്പ് നല്‍കണം. വൈദ്യുതി വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിന്, ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളില്‍ നിശ്ചിത സമയത്തേക്ക് ലോഡ്‌ഷെഡ്‌ഡിങ് ഏർപ്പെടുത്താമെന്നും കമീഷൻ അറിയിച്ചു. മഴ ലഭിച്ചതോടെ തിങ്കളാഴ്ച വൈദ്യുതി ഉപയോഗത്തില്‍ 300 മെഗാവാട്ട് മുതല്‍ 500 മെഗാവാട്ട് വരെ കുറവുണ്ടായെന്ന് കെഎസ്‌ഇബി അറിയിച്ചു.
Post a Comment