സംസ്ഥാനത്ത് വീണ്ടും അവയവദാനം. തമിഴ്നാട് സ്വദേശിയും ഏഴ് വയസ്സുകാരനുമായ ലോഗിനേനി യാഷ്വൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്
ജൂണ്‍ 26 ന് ഉണ്ടായ ഒരു അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് കിംസ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിക്കുകയായിരുന്നു.ജൂലൈ അഞ്ചിന് രാവിലെയാണ് കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിച്ചത്.
കുഞ്ഞിന്റെ കരള്‍ കിംസ് ആശുപത്രിയിലും കിഡ്നികള്‍ തിരുവനന്തപുരം ഗവണ്‍മെൻറ് മെഡിക്കല്‍ കോളേജിലും കോഴിക്കോട് ഇക്ര ആശുപത്രിയിലും കോർണിയകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലും ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും ആണ് ദാനം ചെയ്യുക.
രാവിലെ 11 മണിക്ക് അവയവങ്ങളുമായി ആംബുലൻസ് പുറപ്പെടുമെന്നായിരുന്നു വിവരം. കോഴിക്കോട് ഇക്രയില്‍ കിഡ്നി സ്വീകരിക്കുന്നത് 17 വയസുള്ള കണ്ണൂർ സ്വദേശിയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കിഡ്നി സ്വീകരിക്കുന്നത് കോട്ടയം വിജയപുരം സ്വദേശിനിയും 4 വയസും 10 മാസവും പ്രായമുള്ള കുട്ടിയാണ്..
Post a Comment