നെയ്മറിന് തൊട്ടുപിന്നാലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലോക കിരീടത്തില്‍ മുത്തമിടാനാവാതെ മടങ്ങുമോ?
അതോ വിശ്വകിരീടം എന്ന റൊണാള്‍ഡോയുടെ സ്വപ്നത്തിന് മുൻപില്‍ തോല്‍വി സമ്മതിച്ച് മടങ്ങുന്ന മറ്റൊരു രാജ്യമാവുമോ സ്പെയ്ൻ? ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ പോരാട്ടങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഐബീരിയൻ ഡെർബിക്ക് കളമൊരുങ്ങി.
യൂറോപ്പിലെ രണ്ട് വൻശക്തികളായ പോർച്ചുഗലും സ്പെയിനും പ്രീക്വാർട്ടറില്‍ ഡാല്ലസ് സ്റ്റേഡിയത്തില്‍ പോരിനിറങ്ങും. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാന ലോകകപ്പ് കൂടിയാണിത്. അതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും പറങ്കിപ്പട ലക്ഷ്യം വയ്ക്കുന്നില്ല.
ഇതുവരെയുള്ള തന്ത്രങ്ങള്‍
2026 ലോകകപ്പില്‍ മികച്ച ഫോമിലാണ് ലാ റോജ മുന്നേറുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ പന്ത് കൈവശം വെച്ചിട്ടും ഷോട്ടുതിർക്കാതിരുന്ന സ്പെയ്നിന് നേർക്ക് വലിയ വിമർശനങ്ങള്‍ ഉയർന്നിരുന്നു. റൗണ്ട് ഓഫ് 32ല്‍ ഓസ്ട്രിയയെ ഏകപക്ഷീയമായ 3 ഗോളുകള്‍ക്ക് തകർത്താണ് സ്പെയിൻ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. സ്പെയ്നിന്റെ പരമ്പരാഗത പൊസഷൻ ഫുട്ബോളിനൊപ്പം വേഗതയേറിയ വിങ്ങർമാരെ ഉപയോഗിച്ചുള്ള ആക്രമണ ശൈലിയാണ് പരിശീലകൻ മെനയുന്നത്. ബോള്‍ കൈവശം വെച്ച് എതിരാളികളെ സമ്മർദ്ദത്തിലാക്കുന്നതിലും പത്തോളം ഷോട്ട് ഓണ്‍ ടാർഗറ്റുകള്‍ ഉതിർത്തുകൊണ്ട് അറ്റാക്കിങ്ങില്‍ അഗ്രസീവ് ആകുന്നതിലും സ്പെയിൻ വിജയം കാണുന്നു.
റൗണ്ട് ഓഫ് 32ല്‍ ലൂക്കാ മോഡ്രിച്ചിനും സംഘത്തിനും മടക്ക ടിക്കറ്റ് നല്‍കി കൊണ്ട് 2-1ന് കഷ്ടിച്ച് ജയിച്ചാണ് പോർച്ചുഗലിന്റെ വരവ്. പോർച്ചുഗലിന്റെ പ്രകടനം ആരാധകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്നില്ല. മധ്യനിരയില്‍ കളി മെനയാൻ മികച്ച താരങ്ങളുണ്ടെങ്കിലും ഫിനിഷിംഗിലെ പോരായ്മകള്‍ അലട്ടുന്നു. റൊണാള്‍ഡോ പെനാല്‍റ്റി ബോക്സ് സ്ട്രൈക്കർ എന്നതിലുപരി പിന്നിലേക്ക് ഇറങ്ങി കളി മെനയാനും പന്ത് വീണ്ടെടുക്കാനും ശ്രമിക്കുന്ന കളി ശൈലിയാണ് ആരാധകർ കാണാൻ കാത്തിരിക്കുന്നത്. കൗണ്ടർ അറ്റാക്കുകളെയാണ് പോർച്ചുഗല്‍ പ്രധാനമായും ആശ്രയിക്കുന്നത്.
Post a Comment