വിഴിഞ്ഞം സ്വര്‍ണ പണയ തട്ടിപ്പ് കേസ്; ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ സ്ത്രീയും മരിച്ചു


തിരുവനന്തപുരം: വിഴിഞ്ഞം സ്വര്‍ണ പണയ തട്ടിപ്പ് കേസില്‍ ആത്മഹത്യക്ക് ശ്രമിച്ച്‌ ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു.
വെങ്ങാനൂര്‍ സ്വദേശി ഐശ്വര്യയാണ് (32) മരിച്ചത്. വിഷം കഴിച്ച സുഹൃത്ത് അഞ്ജു കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സ്വകാര്യ പണയ സ്ഥാപനത്തിലെ ജീവനക്കാരികളായിരുന്നു ഇരുവരും. വിഴിഞ്ഞം, അമരവിള ശാഖകളിലെ സ്വര്‍ണപ്പണയ സ്ഥാപനങ്ങളില്‍ ആളുകള്‍ പണയം വെച്ചിരുന്ന 70 പവനിലധികം സ്വര്‍ണം ഇവര്‍ പനങ്ങോട് സ്വദേശിനി സിന്ധു (53) എന്ന സ്ത്രീക്ക് മറിച്ച്‌ നല്‍കിയിരുന്നു. ഈ സ്വര്‍ണം സിന്ധു വിറ്റു.

പണയം വെച്ച സ്വര്‍ണം തിരികെ ആവശ്യപ്പെട്ട് ആളുകള്‍ സ്ഥാപനത്തില്‍ എത്തിയപ്പോള്‍ സ്വര്‍ണം തിരികെ നല്‍കാന്‍ സിന്ധു തയ്യാറായില്ല. ഇടപാടുകാര്‍ക്ക് സ്വര്‍ണം തിരികെ നല്‍കാതെയായതോടെ സ്വര്‍ണം നഷ്ടപ്പെട്ട മാനസിക വിഷമത്തില്‍ ജൂണ്‍ 30ന് ഇരുവരും ജ്യൂസില്‍ വിഷം കലര്‍ത്തി കുടിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സിന്ധുവിനെ ഇന്നലെ അറസ്റ്റ് ചെയ്തു.

Post a Comment

Previous Post Next Post