ചൂടു ചോറിലേക്ക് ഈ ഒരു മത്തി പൊള്ളിച്ചത് മാത്രം മതി! ചോറ് പാത്രം മുഴുവൻ തീരും



ഉള്ളി അരിഞ്ഞത് - 1ഗ്ലാസ്
പച്ചമുളക് - 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 സ്പൂണ്‍
മുളകുപൊടി - 1സ്പൂണ്‍
മഞ്ഞള്‍ പൊടി - 1/2സ്പൂണ്‍
ഗരം മസാല - 1/2സ്പൂണ്‍
പെരുംജീരകം പൊടി - 1/2സ്പൂണ്‍
തക്കാളി - 1
നാരങ്ങാനീര് - 1സ്പൂണ്‍
നാളികേര പാല്‍ - 1/2 മുറി തേങ്ങയുടെ
ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം ,,,,,
മീനില്‍ മുളകുപൊടി,1/2 സ്പൂണ്‍ മഞ്ഞള്‍ പൊടി, ഉപ്പ്, നാരങ്ങാനീര് ഇവ ചേർത്തു
പുരട്ടി 15- 20 മിനിറ്റു കഴിഞ്ഞു
ഫ്രൈ ചെയ്തു എടുക്കുക.
ഇതേ ഓയിലില്‍ ഉള്ളി , പച്ചമുളക്,
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, വഴറ്റുക
ഇതിലേക് മുളകുപൊടി, മഞ്ഞള്‍,
ഉപ്പ് ,മസാല, പെരുംജീരകം,
ഇട്ടു മൂപ്പിക്കുക . തക്കാളി ചേർത്തു
എണ്ണ തെളിയുന്നവരെ വഴറ്റുക.
ഇനി നാളികേര പാല്‍ ചേർത്ത്
വറ്റികഴിഞ്ഞാല്‍ ചാള ഫ്രൈ ചേർത്തു മസാലയില്‍ പൊത്തി വെക്കുക.
ഒരു വാഴയില വാട്ടി എടുത്തു അതില്‍ മത്തി മസലയോട് കൂടി ഇട്ടു ഒരു പാനില്‍ 1സ്പൂണ്‍ ഓയില്‍ ഒഴിച്ചു അതില്‍ പൊള്ളിച്ചു എടുക്കുക.

Post a Comment

Previous Post Next Post