നിർധനരായ രോഗികൾക്ക് ആശ്വാസമായി 'ഹൃദ്യം'; ഡിവൈഎഫ്ഐ ആംബുലൻസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു


ആലക്കോട്: നിർധനരായ രോഗികൾക്ക് വേഗത്തിൽ ചികിത്സയും പരിചരണവും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്‌ഐ ആലക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച 'ഹൃദ്യം' ആംബുലൻസ് സർവീസ് നാടിന് സമർപ്പിച്ചു. ആംബുലൻസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് നിർവഹിച്ചു.
ചടങ്ങിൽ അരുൺ കെ. ജോയി അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ. അനുശ്രീ, പി.പി. അനിഷ, കെ.പി. ഹേമന്ദ്, എം.എസ്. സുമേഷ്, ഋഷികേശ് ബാബു എന്നിവർ പ്രസംഗിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായ രോഗികൾക്ക് അടിയന്തര ഘട്ടങ്ങളിൽ ഈ ആംബുലൻസ് സേവനം വലിയൊരു ആശ്വാസമായി മാറുമെന്ന് നേതാക്കൾ വ്യക്തമാക്കി. പരിപാടിയിൽ നിരവധി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.

Post a Comment

Previous Post Next Post