മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് ഹെലൻ ഓഫ് സ്പാര്‍ട്ട' പൊലീസ് പിടിയില്‍


കാസർകോട് മദ്യപിച്ച്‌ വാഹനമോടിച്ച ഇൻഫ്ലുവൻസർ പൊലീസ് പിടിയിലായി. 'ഹെലൻ ഓഫ് സ്പാർട്ട' എന്നറിയപ്പെടുന്ന എസ്.ആർ.
ധന്യയാണ് പിടിയിലായത്.അണങ്കൂരില്‍ വാഹന പരിശോധനയ്ക്കായി പൊലീസ് കൈ കാണിച്ചപ്പോള്‍ കാർ നിർത്താതെ അമിത വേഗത്തില്‍ ഓടിച്ച്‌ പോവുകയായിരുന്നു. കാറിനെ പിന്തുടർന്നെത്തിയാണ് പൊലീസ് ബന്തിയോട് ഭഗവതി നഗറില്‍ വച്ച്‌ ധന്യയെ പിടികൂടുകയായിരുന്നു.പരിശോധനയില്‍ ധന്യ മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയതോടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ തുടർ നിയമനടപടികള്‍ പുരോഗമിക്കുന്നു.

Post a Comment

Previous Post Next Post