ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ തന്റെ ദീർഘകാല കാമുകിയായ ഗൗരി സ്പ്രാറ്റിനെ വിവാഹം കഴിച്ചു. മുംബൈ ബാന്ദ്രയിലുള്ള ആമിറിന്റെ വസതിയില്‍ വെച്ച് നടന്ന അതീവ രഹസ്യവും ലളിതവുമായ സിവില്‍ വിവാഹ ചടങ്ങിലൂടെയാണ് ഇരുവരും ഔദ്യോഗികമായി ഒന്നായത്.
അടുത്ത സുഹൃത്തുക്കളും ഇരു കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങില്‍ ഉച്ചയോടെയാണ് ഇരുവരും വിവാഹ രജിസ്റ്ററില്‍ ഒപ്പുവെച്ചത്. വിവാഹത്തിന് തൊട്ടുപിന്നാലെ നവദമ്പതികളുടെ ആദ്യ ചിത്രം സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത് ആരാധകർക്കിടയില്‍ വലിയ തരംഗമായി മാറിയിരിക്കുകയാണ്.
Post a Comment