ഫോണ്‍ ഉപയോഗിച്ച്‌ ആധാര്‍ അപ്ഡേറ്റ് ചെയ്യാം; ആറ് മാസത്തേക്ക് സേവനം സൗജന്യം


നിങ്ങളുടെ കൈയില്‍ സ്മാർട്ട് ഫോണുണ്ടോ എങ്കില്‍ ആധാർ അപ്ഡേറ്റ് ചെയ്യാനായി ഇനി ആധാർ സെന്റർ തപ്പി പോകേണ്ട ആവശ്യമില്ല.

മാത്രവുമല്ല ആറു മാസത്തേക്ക് ആധാർ കാർഡിലെ വിവരങ്ങള്‍ പുതുക്കുന്നതിന് ഫീസ് നല്‍കേണ്ട ആവശ്യവുമില്ല. ഔദ്യോഗിക ആധാർ ആപ്പ് വഴിയാണ് പുതിയ സേവനങ്ങള്‍ ലഭ്യമാകുക.
2026 ജൂലൈ ഒന്ന് മുതല്‍ ആറു മാസത്തേക്ക്, അതായത് 2026 ഡിസംബർ വരെയാണ് സൗജന്യമായി ആധാർ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുക. ആധാർ ആപ്പ് വഴി നമ്മള്‍ക്ക് സ്വയം തന്നെ ഈ മെയില്‍ ഐഡി പുതുക്കാനും ചേർക്കാനും സാധിക്കും. ഈ സേവനത്തിന് ഈടാക്കിയിരുന്ന എഴുപത്തിയഞ്ച് രൂപ ഫീസ് ഈ കാലയളവില്‍ യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post