ലോകകപ്പ് ക്വാര്‍ട്ടര്‍ബെര്‍ത്ത് ഉറപ്പിക്കാൻ ബ്രസീല്‍; ചരിത്രം ആവര്‍ത്തിക്കാൻ നോര്‍വേ


ലോക ഫുട്ബോളിലെ വൻശക്തിയായ ബ്രസീലും, യൂറോപ്പിലെ പുതിയ കരുത്തരായ നോർവേയും തമ്മിലുള്ള ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിനാണ് നാളെ പുലർച്ചെ മെറ്റ്‌ലൈഫ് സ്റ്റേഡിയം സാക്ഷിയാകും.
ബ്രസീലിന്റെ വിങ്ങുകളില്‍ മാന്ത്രികത തീർക്കുന്ന വിനീഷ്യസ് ജൂനിയറും നോർവേയുടെ ഗോള്‍ മെഷീനായ എർലിങ് ഹാലണ്ടും തമ്മിലുള്ള പോരാട്ടം കൂടിയാകും നാളത്തെ മത്സരം.

ബ്രസീലിന്റെ വിങ്ങുകളില്‍ മാന്ത്രികത തീർക്കുന്ന വിനീഷ്യസ് ജൂനിയറും നോർവേയുടെ ഗോള്‍ മെഷീനായ എർലിങ് ഹാലണ്ടും തമ്മിലുള്ള പോരാട്ടം കൂടിയാകും നാളത്തെ മത്സരം.
ഇരുടീമുകള്‍ക്കും പ്രീ-ക്വാർട്ടറിലേക്കുള്ള വഴി അത്ര എളുപ്പമായിരുന്നില്ല. നോക്കൗട്ട് ഘട്ടത്തില്‍ ജപ്പാനെതിര കടുത്ത പരീക്ഷണമാണ് ബ്രസീല്‍ നേരിട്ടത്. മറുഭാഗത്ത്, ഐവറി കോസ്റ്റിനെതിരെ ഏറെ പ്രയാസപ്പെട്ടാണ് നോർവേയും പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിച്ചത്. കണക്കുകള്‍ പരിശോധിച്ചാല്‍ ബ്രസീലിന് ഇതൊരു കടുത്ത പ്രതികാര പോരാട്ടമാണ്. 28 വർഷങ്ങള്‍ക്ക് മുമ്പ്,1998 ഫ്രാൻസ് ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നോർവേ ശക്തരായ ബ്രസീലിനെ 2-1 ന് അട്ടിമറിച്ചിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ബ്രസീലിനെതിരെ തോല്‍വി അറിയാത്ത ചുരുക്കം ചില ടീമുകളില്‍ ഒന്നാണ് നോർവേ.

Post a Comment

Previous Post Next Post