തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച സ്വകാര്യ ബസ് സമരം. കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകള്‍ പ്രതിസന്ധിയിലായത് ചൂണ്ടിക്കാട്ടിയാണ് സമരം.
ഇന്ധനം നിറയ്ക്കാനുള്ള പണം പോലും ലഭിക്കുന്നില്ലെന്നാണ് ബസ് ഉടമകളുടെ പരാതി.
കാസർഗോഡ് ജില്ലയിലെ തിങ്കളാഴ്ച സ്വകാര്യ ബസ് സമരം പൂർണമായി. 450 ല്‍ അധികം സ്വകാര്യ ബസുകളാണ് ജില്ലയില്‍ തിങ്കളാഴ്ച പണിമുടക്കുന്നത്. സർക്കാർ തങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കണമെന്നും പരിഹാരം കാണണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.
Post a Comment