ശ്രീകണ്ഠപുരം: ചുഴലിയില്‍ പശുക്കിടാവിനെ പുലികടിച്ചുകൊന്നതിന് പിന്നാലെ നാടിനെ ഭീതിയിലാഴ്ത്തി കൂടുതല്‍ സംഭവങ്ങള്‍.
പശുക്കിടാവിൻ്റെ ഉട മസ്ഥനായ പടിഞ്ഞാറെമുലയിലെ എം.ടി.വി നോദിന്റെ വീട്ടിലെ വളർത്തുനായയെയും കാണാ തായി. ഇന്നലെ രാത്രി സമീപപ്രദേശമായ കൊളത്തൂ രിലും പുലിയെ കണ്ടതായി വാർത്തപരുന്നു. വിനോദിന്റെ പശുക്കിടാവിനെ മിനിഞ്ഞാന്ന് പുലർച്ചെ 1.30 ഓടെയാണ് അജ്ഞാതജീവി 50 മീറ്റർ ദൂര ത്തേക്ക് കടിച്ചുകൊണ്ടുപോയത്. ശബ്‌ദംകേട്ട് വീട്ടുകാർ പുറത്തിറങ്ങിയതോടെ ജീവി ഓടിമറഞ്ഞു വീട്ടുകാർ കിട ന്നതിന് പിന്നാലെ വീണ്ടും എത്തിയ ജീവി പശുക്കിടാ വിന്റെ പിൻഭാഗത്തെ മാസം ഭക്ഷിക്കുകയായിരുന്നു. ഇതേ ത്തുടർന്ന് തളിപ്പറമ്പ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്‌ണൻ്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗ സ്ഥരത്തി കാല്‍പാടുകള്‍ പരിശോധിച്ച് പുലിയാണെന്ന് പറഞ്ഞിരുന്നു. പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം കിടാവിൻ്റെ ജഡം പ്രദേശത്ത് തന്നെ വെച്ചിരുന്നു. ഇത് ഭക്ഷിക്കാൻ പുലിയെത്തുമ്പോള്‍ ദൃശ്യം പതിയുമെന്നായിരുന്നു പ്രതി ക്ഷ. എന്നാല്‍ ദൃശ്യങ്ങളൊന്നും ലഭിച്ചിരുന്നില്ല.
അതേസമയം വിനോദിൻ്റെ വീട്ടിലെ വളർത്തുനാ യയെ ഇന്നലെ മുതല്‍ കാണാതായി. പുലർച്ചെ മൂന്ന് മണിവരെ ക്യാമറയില്‍ നായയുടെ ദൃശ്യമുണ്ടായിരുന്നു. ഇതിന് ശേഷം കാണാതാവുകയായിരുന്നു. വനംവകു പ്പിൻ്റെ സഹായതോടെ ഇന്നലെ പ്രദേശത്ത് തിരച്ചില്‍ നട ത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല. ഇന്നലെ രാത്രി പടിഞ്ഞാറെമൂലക്ക് സമീപപ്രദേശമായ കൊളത്തൂരിലും പുലിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. വെല്‍ഡിംഗ് തൊഴിലാളിയായ അജയൻ ആണ് നാട്ടുകാരെ വിവരം അറിയിച്ചത്. രാത്രി യില്‍ ശബ്ദംകേട്ട് വീടിന് പുറത്തേക്ക് നോക്കി യപ്പോള്‍ പന്നിക്കുട്ടിയെ കടിച്ച് റബർതോട്ടു ത്തിലേക്ക് പുലി നടക്കുന്നത് കണ്ടുവെന്നാണ് അജയൻ പറയുന്നത്. തുടർന്ന് വിവരം വനംവ കുപ്പിനെയും വില്ലേജ് ഓഫീസറെയും അറിയി ച്ചു. ഇന്ന് രാവിലെ ഉദ്യോഗസ്ഥർ സ്ഥല ത്തെത്തി പരിശോധിച്ചു.
ഇന്ന് പ്രദേശത്ത് വനംവകുപ്പിന്റെ നേത്യത്വ ത്തില്‍ കാട് കയറി പരിശോധനയും നടത്തുന്നു ണ്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതെയും ഉദ്യോ ഗസ്ഥരുടെ നിർദേശങ്ങള്‍ പാലിച്ചും ജനങ്ങള്‍ സഹകരിക്കണമെന്ന് ചെങ്ങളായി പഞ്ചാ യത്ത് പ്രസിഡണ്ട് അഭ്യർത്ഥിച്ചു.

Post a Comment