കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു


കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ കാപ്പ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിച്ചു. സംഘർഷത്തില്‍ ജയില്‍ ഉദ്യോഗസ്ഥർക്കും തടവുകാർക്കും പരിക്കേറ്റു.
സെൻട്രല്‍ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് ഇന്നലെ ഏറ്റുമുട്ടല്‍ നടന്നത്. പ്രിസണ്‍ ഓഫീസർ അടക്കം 5 ഉദ്യോഗസ്ഥർക്ക് പരിക്കുണ്ട്. മലപ്പുറം സ്വദേശി ജലാലുദ്ധീൻ ഉള്‍പ്പെടെ ആറ് തടവുകാർക്കും പരിക്കേറ്റു.
ജലാലുദ്ധീൻ സെല്ലില്‍ ബ്ലേഡ് കൊണ്ട് സ്വയം മുറിവേല്‍പ്പിച്ചതാണ് അക്രമത്തിൻ്റെ തുടക്കമെന്നാണ് ജയില്‍ ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തില്‍ കണ്ണൂർ ടൗണ്‍ പൊലിസ് കേസെടുത്തിട്ടുണ്ട് കാപ്പ തടവുകാരനായ മലപ്പുറം സ്വദേശി ജലാലുദ്ദീൻ ഇന്നലെ രാവിലെ 10 മണിയോടെ സെല്ലില്‍ നിന്നും ബ്ളേഡ് കൊണ്ടു ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു ജയില്‍ ജീവനക്കാർ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയില്‍ തടവുകാരൻ ബ്ളേഡ് കൊണ്ട് ജയില്‍ അസി പ്രിസണ്‍ ഓഫീസർ ജിഷ്‌ണുവിനെ പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇതേ തുടർന്നാണ് തടവുകാർ കൂട്ടമായി അക്രമം അഴിച്ചുവിട്ടത്.

Post a Comment

Previous Post Next Post