തിരുവനന്തപുരം| ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ ഷോപ്പികളില്‍ നിന്ന് മരുന്ന് കൊടുക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.മെഡിക്കല്‍ ഷോപ്പിന്റെ മറവില്‍ ലഹരി കച്ചവടം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിതിനെ തുടര്‍ന്നാണ് നടപടി.
ചില മെഡിക്കല്‍ ഷോപ്പുകളില്‍ ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷനില്ലാതെ ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കൊടുക്കുന്നുണ്ടെന്നും അത് ലഹരിക്ക് പകരമായി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാരണവശാലും ഇത് അനുവദിക്കില്ല. മെഡിക്കല്‍ ഷോപ്പുകാര്‍ ആരെങ്കിലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍
അത് നിര്‍ത്തണം. കുറിപ്പടിയില്ലാതെ മരുന്നുകൊടുത്താല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേ സമയം പരിശോധനയ്ക്കിടെ പോലീസിന് നേരെയുള്ള ആക്രമണം വെച്ചു പൊറുപ്പിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പി എസ് സി ക്രമക്കേട് ഗവണ്‍മെന്റ് പരിശോധിച്ച് വരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പി എസ് സിയുടെ വിശ്വാസം തകര്‍ക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment