തളിപ്പറമ്പ് : മാതാവിനും ബന്ധുക്കള്‍ക്കും ഒപ്പം തോട്ടില്‍ കുളിക്കാൻ എത്തി ഒഴുക്കില്‍പ്പെട്ട 3 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി.ഇന്ന് രാവിലെ പാലത്തിനു സമീപത്തുവച്ചാണ് മൃതദേഹം കണ്ടെത്തിയത്. കോരൻ പീടികയിലെ പി. ടി പി ജാബിറിന്റെ മകൻ മുഹമ്മദ് നജ്മാൻ ആണ് മരണപ്പെട്ടത്. കുറുമാത്തൂർ പഞ്ചായത്തിലെ പൂമംഗലം കൊടിലേരി പാലത്തിന് സമീപത്തെ തോട്ടില്‍ ആണ് ഒഴുക്കില്‍ പെട്ടത്.
നാട്ടുകാരുടെയും അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി വരികെയാണ് മൃതദേഹം കണ്ടെത്തിയത്. കുറുമാത്തൂർ ചൊറുക്കളയിലെ ഉപ്പൂപ്പ കെ പി ഉമ്മറിന്റെ വീട്ടില്‍ അവധിക്കു വന്നപ്പോഴാണ് ഇവർ കുളിക്കുവാനായി 2 കിലോമീറ്ററോളം അകലെയുള്ള പൂമംഗലത്ത് വന്നത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി ഒഴുക്കില്‍ പെട്ടപ്പോള്‍ അവനെ രക്ഷിക്കാനായി എല്ലാവരും തോട്ടില്‍ ഇറങ്ങിയ സമയത്താണ് കരയില്‍ നില്‍കുകയായിരുന്ന മുഹമ്മദ് നജ്മാനെ കാണാതായത്.
മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം പോസ്‌റ്റുമോർട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിയാരം കോരൻപീടികയിലെ പി.ടി.പി ജാഫറിൻ്റെ മകനാണ് മരിച്ച മുഹമ്മദ് നജ്മാൻ. ഞായറാഴ്ച്ച വൈകുന്നേരം ബന്ധുക്കളോടൊപ്പം കുളിക്കാനെത്തിയ കുട്ടി കാല്‍വഴുതി തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു.
Post a Comment