ഓണത്തിന് വീട്ടില്‍ പോകേണ്ടേ? കണ്ണൂരിലേക്ക്‌ ബെംഗളൂരു-മൈസൂരുവില്‍ നിന്ന് ട്രെയിനുകള്‍


ഓണത്തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ച്‌ ദക്ഷിണ റെയില്‍വേ.

ബെംഗളൂരുവില്‍ നിന്നും മൈസൂരുവില്‍ നിന്നുമാണ് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കന്‍ ജില്ലക്കാര്‍ക്ക് ഗുണം ചെയ്യുന്ന സര്‍വീസുകളായിരിക്കും ഇവ. ബെംഗളൂരുവില്‍ നിന്നും മൈസൂരുവില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്ന ഈ ട്രെയിനുകള്‍ കണ്ണൂര്‍ വരെ പോകും. മലബാറിലെ യാത്രക്കാര്‍ക്ക് ഈ സര്‍വീസുകള്‍ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ.


മൈസൂരു-കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ (06227)

ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് ഈ ട്രെയിന്‍ മൈസൂരുവില്‍ നിന്ന് പുറപ്പെടുക. മൈസൂരുവില്‍ നിന്നും യാത്ര തിരിക്കുന്ന ട്രെയിന്‍ ബെംഗളൂരു വഴി കേരളത്തിലേക്ക് എത്തും. രാത്രി 10.30് മൈസൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ മാണ്ഡ്യ, കെഎസ്‌ആര്‍ ബെംഗളൂരു, ബെംഗളൂരു കന്റോണ്‍മെന്റ്, കൃഷ്ണരാജപുരം, ബംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡന്നൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി എന്നിവിടങ്ങളിലെല്ലാം നിര്‍ത്തി പിറ്റേദിവസം ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂരില്‍ എത്തിച്ചേരും.

കണ്ണൂര്‍-ബെംഗളൂരു കന്റോണ്‍മെന്റ് എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06228)

ഓഗസ്റ്റ് 26ന് ബുധനാഴ്ചയാണ് ഈ ട്രെയിന്‍ പുറപ്പെടുക. വൈകിട്ട് 6.25ന് കണ്ണൂരില്‍ നിന്ന് യാത്ര തിരിക്കുന്ന ട്രെയിന്‍ തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പോഡന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗാരപേട്ട്, കൃഷ്ണരാജപുരം എന്നീ സ്റ്റേഷനുകള്‍ക്ക് ശേഷം വ്യാഴാഴ്ച രാവിലെ 8.35ന് ബെംഗളൂരു കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ എത്തിച്ചേരും.

മൈസൂരു-ബെംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ (96229)

ഓഗസ്റ്റ് 29ന് സര്‍വീസ് ആരംഭിക്കുന്ന ഈ ട്രെയിന്‍ പിറ്റേദിവസം വൈകീട്ടോടെയാണ് കണ്ണൂരില്‍ എത്തിച്ചേരുന്നത്. രാത്രി 11.55ന് ട്രെയിന്‍ യാത്ര തിരിക്കും. മാണ്ഡ്യ, കെഎസ്‌ആര്‍ ബെംഗളൂരു, ബെംഗളൂരു കന്റോണ്‍മെന്റ്, കൃഷ്ണരാജപുരം, ബംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡന്നൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി എന്നിവിടങ്ങളിലെല്ലാം നിര്‍ത്തുന്ന ട്രെയിന്‍ പിറ്റേദിവസം വൈകീട്ട് 5.50ന് കണ്ണൂരിലെത്തും.

കണ്ണൂര്‍-ബെംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ (06230)
ഓഗസ്റ്റ് 30ന് രാത്രി 7.45നാണ് ഈ ട്രെയിന്‍ കണ്ണൂരില്‍ നിന്ന് പുറപ്പെടുന്നത്. പിറ്റേദിവസം രാവിലെ 10 മണിക്ക് ബെംഗളൂരു കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നിങ്ങള്‍ക്ക് എത്തിച്ചേരാനാകുന്നതാണ്.

Post a Comment

Previous Post Next Post