ഇരിട്ടി : ഇരിട്ടി മാടത്തിയില്‍ ദാരുണമായ റോഡപകടം. മത്സ്യവുമായി പോയ പിക്കപ്പ് ലോറി ഇടിച്ച് കാല്‍നട യാത്രക്കാരൻ മരിച്ചു.
ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. മാടത്തിയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്. മരിച്ചത് മാടത്തി അത്തിക്കല്‍ ഹൗസിലെ ബാലൻ (64) ആണ്. മാടത്തി ടൗണിലൂടെ നടന്നു വരികയായിരുന്നു ബാലൻ.
കർണാടകയിലേക്ക് മത്സ്യവുമായി പോവുകയായിരുന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വേഗത്തില്‍ വന്ന ലോറി ബാലനെ ഇടിച്ച ശേഷം റോഡില്‍ മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബാലൻ തെറിച്ച് വീഴുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു.
Post a Comment