ചെറുപുഴ: കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്ത് കാനംവയല്‍ ഉന്നതിയില്‍ കനത്ത മഴയെ തുടർന്ന് കൂറ്റൻ കല്ല് ഉരുണ്ടുവീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു.കുണ്ടയം കോടൻ സോമന്റെ വീടിന്റെ പുറകിലെ തിട്ടയില്‍ നിന്നാണ് കല്ല് ഉരുണ്ടുവീണത്.
ഇതോടെ വീടിന്റെ പിൻഭാഗത്തെ ചുമർ തകരുകയും ഭിത്തിയില്‍ വലിയ വിള്ളല്‍ രൂപപ്പെടുകയും ചെയ്തു.സംഭവത്തില്‍ ആളപായമോ മറ്റ് അപകടങ്ങളോ ഉണ്ടായിട്ടില്ല. പ്രദേശത്ത് തുടർച്ചയായി മഴ തുടരുന്നതിനാല്‍ കൂടുതല്‍ അപകടസാധ്യതയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാർ.
Post a Comment