ബെംഗളൂരുവിലെ ഡേ കെയര്‍ സ്ഥാപനത്തില്‍ പിഞ്ചുകുഞ്ഞുങ്ങളോട് ആയമാരുടെ ക്രൂരത; ഒരു ജീവനക്കാരി അറസ്റ്റില്‍, നാല് പേര്‍ക്കായി തിരച്ചില്‍


ബംഗളൂരുവിലെ ഡേ കെയർ സെന്ററില്‍ പിഞ്ചുകുഞ്ഞുങ്ങളോട് ആയമാർ കാട്ടിയ ക്രൂരതകളില്‍ ഒടുവില്‍ പൊലീസ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് വിജയലക്ഷ്മി എന്ന ആയയെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.
കേസില്‍ ഉള്‍പ്പെട്ട മറ്റ് നാലുപേർക്കായി തെരച്ചില്‍ ഊർജിതമാക്കിയിരിക്കുകയാണ്.
ഇതിനിടയില്‍, സംസ്ഥാനത്തെ ഡേ കെയറുകളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്ഷൻ കൗണ്‍സില്‍ സംസ്ഥാന അധ്യക്ഷൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. വാശിപിടിച്ച്‌ കരയുന്ന രണ്ടും മൂന്നും വയസ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ വാഷിംഗ് മെഷിനകത്ത് ഇരുത്തുക, യൂറോപ്യൻ ക്ലോസറ്റില്‍ ഇരുത്തി വായ്ക്കുള്ളിലേക്ക് ഹാൻഡ് ഷവർ ഉപയോഗിച്ച്‌ വെള്ളം സ്പ്രേ ചെയ്യുക, ശുചിമുറിക്കുള്ളില്‍ പൂട്ടിയിടുക, ഭയപ്പെടുത്തുന്ന ശബ്ദങ്ങള്‍ ഉണ്ടാക്കി ഭീഷണിപ്പെടുത്തുക തുടങ്ങി അതിക്രൂരമായ പീഡനങ്ങളാണ് ഈ സ്ഥാപനത്തില്‍ നടന്നിരുന്നത്.

Post a Comment

Previous Post Next Post