മുണ്ടിനീര് വ്യാപനം; ലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കരുത്, ജാഗ്രത വേണം! ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും അറിയാം

ചെവിക്ക് താഴെയുള്ള പരോട്ടിഡ് ഉമിനീർ ഗ്രന്ഥികളിലുണ്ടാകുന്ന വീക്കമാണ് മുണ്ടിനീരിന്റെ പ്രധാന ലക്ഷണം.

പാരമിക്‌സോ വൈറസ് മൂലമുണ്ടാകുന്ന ഈ പകർച്ചവ്യാധി, രോഗബാധിതർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും വായുവിലൂടെയും സമ്പർക്കത്തിലൂടെയുമാണ് പകരുന്നത്.
രോഗം ഭേദമാകാൻ എം.എം.ആർ വാക്സിനേഷൻ ഏറ്റവും ഫലപ്രദമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
പ്രധാന ലക്ഷണങ്ങള്‍:
വൈറസ് ശരീരത്തില്‍ പ്രവേശിച്ച്‌ 12 മുതല്‍ 25 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു:
താടിയുടെ ഭാഗത്ത് നീരുണ്ടാകുകയും വീർക്കുകയും ചെയ്യുക.

ശക്തമായ പനി, തലവേദന, പേശി വേദന.
അമിതമായ ക്ഷീണം.
ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടും മുഖത്ത് അനുഭവപ്പെടുന്ന വേദനയും.
പ്രതിരോധവും ചികിത്സയും:
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി എത്രയും വേഗം ഡോക്ടറുടെ സേവനം തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ നിർദേശിച്ചു. പല്ലുവേദനയോ തൊണ്ടവേദനയോ ആണെന്ന് തെറ്റിദ്ധരിച്ച്‌ ചികിത്സ വൈകിക്കരുത്.
വാക്സിനേഷൻ: എം.എം.ആർ വാക്സിൻ കൃത്യസമയത്ത് എടുക്കുക.
വ്യക്തിശുചിത്വം: കൈകള്‍ സോപ്പിട്ടു കഴുകുന്നതും ശുചിത്വം പാലിക്കുന്നതും രോഗപ്പകർച്ച കുറയ്ക്കാൻ സഹായിക്കും.
സമ്പർക്കം ഒഴിവാക്കുക: രോഗലക്ഷണമുള്ള കുട്ടികളെ സ്കൂളിലോ പൊതുസ്ഥലങ്ങളിലോ വിടരുത്.
രോഗം ഗുരുതരമാകാതിരിക്കാൻ സമയബന്ധിതമായ ചികിത്സയും പ്രതിരോധ നടപടികളും മാതാപിതാക്കളും സ്കൂള്‍ അധികൃതരും ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് ഓർമ്മിപ്പിക്കുന്നു.

Post a Comment

Previous Post Next Post