ആരോഗ്യകരമായ ജീവിതശൈലിയില്‍ ഏറ്റവും പ്രധാനമാണ് ചർമ്മ സംരക്ഷണം. ഇതിനായി രാസവസ്തുക്കള്‍ കൂടുതല്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
കാരണം ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഗുണങ്ങളേക്കാളുപരി ദോഷമായിരിക്കും ചർമ്മത്തിന് നല്‍കുക. പല തരത്തിലുള്ള ചർമ്മസ്‌ഥിതിയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് വരണ്ട ചർമ്മം.
. വളരെ ചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നത് നിങ്ങളുടെ ചർമ്മത്തില്‍ നിന്ന് അവശ്യ എണ്ണകള്‍ നീക്കം ചെയ്യുന്നതിന് ഇടയാക്കിയേക്കാം. അതിനാല്‍, ചൂടുള്ള വെള്ളത്തിന് പകരം തണുത്തതോ അല്ലെങ്കില്‍ ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് കുളിക്കുക.
. വരണ്ട ചർമ്മം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരിക്കലും സണ്‍സ്ക്രീൻ ഉപയോഗിക്കുന്നത് ഒഴിവാക്കരുത്. ഇത് ചർമ്മത്തിന് മുഴുവനായും നല്‍കുന്ന സംരക്ഷണമാണ്.
. വരണ്ട ചർമ്മമുള്ളവർ മുഖത്ത് മോയ്‌സ്ചുറൈസർ ഉപയോഗിക്കാനുള്ള ഏറ്റവും നല്ല സമയം മുഖത്ത് നനവ് ഉള്ളപ്പോഴാണെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി ചൂണ്ടിക്കാട്ടുന്നു. വരണ്ട ചർമ്മത്തില്‍ നിന്ന് മുക്തി നേടുന്നതിന് അത്യാവശ്യമായ ജലാംശം ചർമ്മത്തില്‍ നല്‍കാൻ ഇത് സഹായിക്കും.
. പതിവായി ഒരു ലോഷൻ അല്ലെങ്കില്‍ മോയ്‌സ്ചുറൈസർ ഉപയോഗിക്കുന്നത് പ്രധാനമാണ്, പ്രത്യേകിച്ച് നിങ്ങള്‍ക്ക് വരണ്ട ചർമ്മമുണ്ടെങ്കില്‍. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ചർമ്മത്തിന് ആവശ്യമായ പോഷകങ്ങളും ഈർപ്പവും നഷ്ടപ്പെടുത്തും. ഇത് ചർമ്മത്തില്‍ പ്രശ്നമുണ്ടാക്കുന്നു.
Post a Comment