പത്തനംതിട്ട പത്തനംതിട്ടയില്‍ ലിഫ്റ്റില്‍ തലകുടുങ്ങി വീട്ടുടമ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കില്‍ മാക്കുക്കുട്ടി ആണ് മരിച്ചത്.
.ഇന്ന് രാവിലെയായിരുന്നു സംഭവം.ശാരീരിക പരിമിതിയുള്ള വ്യക്തിയാണ് മാത്തുക്കുട്ടി. വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനായി വീടിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റിലാണ് തല കുടുങ്ങിയത്.വിവരം ലഭിച്ച് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും മാത്തുക്കുട്ടിയുടെ ജീവന്‍ നഷ്ടമായിരുന്നു.കറന്‍റ് പോയി ലിഫ്റ്റ് നിന്നപ്പോള്‍ തലപുറത്തേക്കിട്ടതാവാം മരണകാരണണെന്നാണ് പ്രാഥമിക വിവരം. മാത്തുക്കുട്ടിയും ഭാര്യയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.
Post a Comment