കുവൈറ്റിലും ബഹ്റിനിലും ഇറാന്‍റെ മിസൈല്‍ ആക്രമണം


പനാമ: യുഎസ് നടത്തിയ ആക്രമണത്തിനു മറുപടിയായി കുവൈറ്റിലും ബഹ്റൈനിലുമുള്ള അമെരിക്കൻ സൈനിക താവങ്ങള്‍ക്ക് നേരെ ഇറാന്‍റെ വ്യോമാക്രമണം.
മിസൈല്‍, ഡ്രോണ്‍ എന്നിവ ഉപയോഗിച്ചാണ് ഇറാൻ ബുധനാഴ്ച രാവിലെ ആക്രമണം നടത്തിയത്. അതേസമയം ഇറാന്‍റെ ആക്രമണങ്ങളെ പ്രതിരോധിച്ചതായി കുവൈറ്റും ബഹ്റൈനും അറിയിച്ചു.
അമെരിക്കയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനമാണ് ബഹ്റൈൻ. യുഎസ് കരസേനയുടെ കേന്ദ്രമാണ് കുവൈറ്റില്‍ ഉള്ളത്. ബുധനാഴ്ച പുലർച്ചെയാണ് ഹോർമൂസ് കടലിടുക്കില്‍ ഇറാന്‍റെ മൂന്നു കപ്പലുകളെ യുഎസ് സൈന്യം ആക്രമിച്ചത്. ഇതിനു മറുപടിയായി തൊട്ടുപിന്നാലെ ഇറാൻ ബഹ്റൈനിലും കുവൈറ്റിലുമുള്ള യുഎസിന്‍റെ സൈനിക താവങ്ങള്‍ക്ക് നേരെ വ്യോമാക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതേ തുടർന്ന് ഇരു രാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങള്‍ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

Post a Comment

Previous Post Next Post