നിങ്ങളുടെ കൈവശമുള്ള പഴയ 50 രൂപയുടെയോ 100 രൂപയുടെയോ നോട്ടുകള്‍ക്ക് അവയുടെ മുഖവിലയേക്കാള്‍ വളരെ വലിയ മടങ്ങ് മൂല്യം ലഭിക്കാന്‍ സാധ്യത.
അപൂർവമായ നോട്ടുകള്‍ക്കായി ലക്ഷങ്ങളും കോടികളും നല്‍കാൻ കളക്ടർമാർ തയാറാകുന്ന ഒരു വിപണി ഇന്ത്യയില്‍ സജീവമാണ്. കൈവശമുള്ള പഴയ നോട്ടുകള്‍ക്ക് വലിയ തുക ലഭിക്കാനുള്ള സാധ്യതകളാണ് ഇത് തരുന്നത്. എന്നാല്‍ ഈ രംഗത്തുളള തട്ടിപ്പുകളില്‍ ജാഗ്രത പുലര്‍ത്തേണ്ടതും അത്യാവശ്യമാണ്.
എന്തുകൊണ്ട് ഈ ഉയർന്ന വില?
നോട്ടുകളുടെ സീരിയല്‍ നമ്പറുകളാണ് പ്രധാനമായും അവയുടെ മൂല്യം നിശ്ചയിക്കുന്നത്. സാംസ്കാരിക പ്രാധാന്യമുള്ള '786' പോലുള്ള നമ്പറുകളില്‍ അവസാനിക്കുന്ന നോട്ടുകള്‍ക്ക് വലിയ ഡിമാൻഡുണ്ട്. ഭാഗ്യം, ദൈവാനുഗ്രഹം, അഭിവൃദ്ധി എന്നിവയുടെ പ്രതീകമായാണ് 786 പോലുള്ള നമ്പറുകളെ പലരും കാണുന്നത്. കൂടാതെ, അച്ചടിയിലെ പിഴവുകള്‍ (Printing errors), തെറ്റായ സീരിയല്‍ നമ്പറുകള്‍, അപൂർവമായ പഴയ ഡിസൈനുകള്‍ എന്നിവ നോട്ടുകളുടെ മൂല്യം വർദ്ധിപ്പിക്കുന്നു. പുതിയ നോട്ടുകള്‍ വ്യാപകമാകുന്നതോടെ പഴയ 50 രൂപ നോട്ടുകള്‍ക്ക് ഡിമാൻഡ് ഏറുകയാണ്. മുഷിഞ്ഞതോ കീറിയതോ അല്ലാത്ത, കൃത്യമായി സൂക്ഷിച്ച നോട്ടുകള്‍ക്കാണ് ലക്ഷങ്ങള്‍ വരെ വില ലഭിക്കുന്നത്.
വില്‍പ്പനയും സുരക്ഷാ മുൻകരുതലുകളും:
പ്രത്യേക ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകള്‍ വഴി നോട്ടുകളുടെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്ത് നേരിട്ട് ഇടപാടുകള്‍ നടത്താം. എന്നാല്‍ ഈ രംഗത്ത് തട്ടിപ്പുകളും വർദ്ധിച്ചുവരുന്നുണ്ട്. അഡ്വാൻസ് തുക ആവശ്യപ്പെടുന്നവരെയോ ബാങ്ക് വിവരങ്ങള്‍ ചോദിക്കുന്നവരെയോ വിശ്വസിക്കരുത്.
വ്യാജ വെബ്‌സൈറ്റുകളെ എങ്ങനെ തിരിച്ചറിയാം?
നോട്ടുകള്‍ വില്‍ക്കാൻ ശ്രമിക്കുമ്പോള്‍ പിഐബി (PIB) നല്‍കുന്ന സുരക്ഷാ നിർദ്ദേശങ്ങള്‍ പാലിക്കുക. വെബ്‌സൈറ്റ് വിലാസം 'https://' ല്‍ തുടങ്ങുന്നുണ്ടെന്ന് ഉറപ്പാക്കുക. ബ്രൗസറില്‍ വിലാസത്തിന് സമീപമുള്ള പൂട്ടിന്റെ അടയാളം (Padlock icon) പരിശോധിക്കുക. വിശ്വസിക്കാൻ പ്രയാസമുള്ള വൻതുകകള്‍ വാഗ്ദാനം ചെയ്യുന്ന സൈറ്റുകളെ ജാഗ്രതയോടെ കാണുക. വെബ്‌സൈറ്റിലെ 'About Us', 'Contact' പേജുകള്‍ പരിശോധിച്ച് വിശ്വാസ്യത ഉറപ്പാക്കുക.
കൃത്യമായ പഠനവും ജാഗ്രതയും ഉണ്ടെങ്കില്‍ നിങ്ങളുടെ കൈയിലുള്ള പഴയ കറൻസി നോട്ടുകള്‍ക്ക് മികച്ച വരുമാനം ലഭിക്കാനുള്ള സാധ്യതകളാണ് ഉളളത്.
Post a Comment