കേട്ട് കേള്‍ക്കുന്നതും ആസ്വദിക്കുന്നതും പലർക്കും മനസിനേറെ ആശ്വാസം നല്‍കുന്ന കാര്യമാണ്. ഈ ബഹളങ്ങളില്‍ നിന്ന് ഒളിച്ചോടാൻ നിങ്ങളുപയോഗിക്കുന്ന ഹെഡ്ഫോണ്‍ കേള്‍വിയെ എന്നെന്നേക്കുമായി അപകടത്തിലാക്കുമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ.
വാർധക്യത്തില്‍ മാത്രം വന്നിരുന്ന കേള്‍വിക്കുറവ് ഇപ്പോള്‍ 30 വയസിന് താഴെയുള്ളവരില്‍ വ്യാപകമാവുകയാണ്.
യാത്ര ചെയ്യുമ്പോഴും, വ്യായാമം ചെയ്യുമ്പോഴുമെല്ലാം ഇയർഫോണ്‍ ഉപയോഗിക്കുന്നത് പലരുടെയും ഒരു ശീലമായി തീർന്നിട്ടുണ്ട്. ഉയർന്ന ശബ്ദത്തില്‍ ദീർഘനേരം ഹെഡ്ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കുന്നത് കേള്‍വിക്കുറവിന് കാരണമാകുമെന്ന് ലോകാരാഗ്യ സംഘടന വ്യക്തമാക്കുന്നു.
ചെവിയിലെ അണുബാധകള്‍, പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും ഇതിലേക്ക് നയിക്കുന്നുണ്ട്. കുടുംബത്തില്‍ ആർക്കെങ്കിലും കേള്‍വിക്ക് ബുദ്ധിമുട്ട് നേരിട്ടാല്‍ അത് പ്രായത്തിൻ്റെ പ്രശ്നമാണെന്ന് കരുതി നിസാരവത്കരിക്കരുത്. പ്രായത്തിന് പുറമെ മറ്റ് പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. അതിനാല്‍ എത്രയും വേഗം വൈദ്യപരിശോധന നടത്തേണ്ടത് അനിവാര്യമാണ്. നേരത്തെയുള്ള പരിശോധനയിലൂടെ യഥാർഥ കാരണം കണ്ടെത്താനും ചെവിയെ വലിയ ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് രക്ഷിക്കാനും സാധിക്കും.
കേള്‍വിക്കുറവ് പെട്ടെന്നൊരു ദിവസം സംഭവിക്കുന്നതല്ല. അത് ക്രമേണ നിശബ്ദമായി ബാധിക്കുകയും പിന്നീട് തീവ്രമാവുകയും ചെയ്യും. മറ്റുള്ളവർ വളരെ പതുക്കെയാണ് സംസാരിക്കുന്നതെന്ന് പലർക്കും തോന്നാറുണ്ട്. എന്നാല്‍ യഥാർഥ പ്രശ്നം സ്വന്തം ചെവിക്ക് തന്നെയാകാം. സംസാരമധ്യേ മറ്റുള്ളവരോട് പറഞ്ഞ കാര്യങ്ങള്‍ ആവർത്തിക്കാൻ ആവശ്യപ്പെടുക, ബഹളമുള്ള സാഹചര്യങ്ങളില്‍ ആശയവിനിമയം നടത്താൻ ബുദ്ധിമുട്ട് നേരിടുക, ഫോണ്‍ കോളുകള്‍ വ്യക്തമായി കേള്‍ക്കാൻ സാധിക്കാതിരിക്കുക, ചെവിയില്‍ മുഴങ്ങുന്ന ശബ്ദം അനുഭവപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ഇത്തരം സൂചനകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ തന്നെ ഇഎൻടി സ്പെഷ്യലിസ്റ്റിനെ കാണണം. അണുബാധയ്ക്ക് ശരിയായ ചികിത്സ തേടുന്നതിനൊപ്പം ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തണം. ആവശ്യമെങ്കില്‍ ശ്രവണസഹായികള്‍ ഉപയോഗിക്കുന്നത് കേള്‍വിശക്തിയും ജീവിതനിലവാരവും മെച്ചപ്പെടുത്തും. ഇയർഫോണുകളുടെ ശബ്ദം 60 ശതമാനത്തിന് താഴെയായി എപ്പോഴും നിലനിർത്തുക. തുടർച്ചയായി 60 മിനിറ്റി കൂടുതല്‍ ഇവ ഉപയോഗിക്കരുത്
Post a Comment