ആലക്കോട്: തളിപ്പറമ്പ് 220 KV സബ്സ്റ്റേഷനിൽ നിന്നും നാടുകാണി വഴി ആലക്കോട് സബ്സ്റ്റേഷനിലേക്ക് വരുന്ന 33kv ലൈനിൽ അടിയന്തര അറ്റകുറ്റപ്പണികളും മരച്ചില്ലകൾ വെട്ടിമാറ്റുന്ന ജോലികളും (Touching work) നടക്കുന്നതിനാൽ നാളെ (14-06-2026, ഞായറാഴ്ച) ആലക്കോട് സബ്സ്റ്റേഷനിലെ എല്ലാ 11 KV ഫീഡറുകളിലും വൈദ്യുതി മുടങ്ങും.
രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ സമയത്ത് ബദൽ സംവിധാനത്തിലൂടെ (Back feeding) വൈദ്യുതി എത്തിക്കാൻ ശ്രമിക്കുമെങ്കിലും, വോൾട്ടേജ് കുറയാനും ഇടയ്ക്കിടെ വൈദ്യുതി തടസ്സപ്പെടാനും സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Post a Comment