സ്വര്‍ണവ്യാപാരിയില്‍ നിന്ന് 55 ലക്ഷവും സ്വര്‍ണവും തട്ടിയെടുത്തു; പ്രതി പിടിയില്‍


പിലാത്തറ: കണ്ണൂർ പയ്യന്നൂർ പിലാത്തറയില്‍ മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയേയും കുടുംബത്തേയും ആക്രമിച്ച്‌ 55 ലക്ഷവും സ്വർണവും തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍.
കണ്ണൂർ അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് (42)ആണ് പിടിയിലായത്.
റൂറല്‍ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കാസർഗോഡ് അതിർത്തിയായ ഉപ്പളയില്‍ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതികള്‍ സഞ്ചരിച്ച രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊർജിതമാക്കി.

Post a Comment

Previous Post Next Post