കണ്ണൂര്‍ സ്വദേശിയായ പ്രവാസിയെ ഒമാനിലെ ഇസ്കിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി


കണ്ണൂർ സ്വദേശിയായ പ്രവാസിയെ ഒമാനിലെ ഇസ്കിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. എടക്കാട് കെ.ഇ.യു.പി സ്കൂളിന് സമീപം പടിക്കല്‍ വീട്ടില്‍ ജനാർദനൻ-നിർമ്മല ദമ്പതികളുടെ മകൻ ജിജേഷ് (49) ആണ് മരിച്ചത്.
ഇസ്കിയിലെ ഒരു ഓട്ടോ ഗാരേജില്‍ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ജിജേഷ്. കഴിഞ്ഞ ദിവസം താമസസ്ഥലത്തെ കുളിമുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തെത്തുടർന്നുള്ള തുടർനടപടികള്‍ക്കായി മൃതദേഹം നിലവില്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ദിഷിനയാണ് ഭാര്യ. മകള്‍: തന്മയ. സഹോദരങ്ങള്‍: നിജേഷ്, ഷിജേഷ്.

Post a Comment

Previous Post Next Post