പ്രവാസികള്‍ക്ക് ആശ്വാസം; കണ്ണൂരില്‍ നിന്ന് കുവൈത്ത്, റിയാദ് സര്‍വീസുകള്‍ പുനരാരംഭിച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്


കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കുവൈത്ത്, റിയാദ് സെക്ടറുകളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസുകള്‍ പുനരാരംഭിക്കുന്നു.
ഗള്‍ഫ് പ്രവാസികള്‍ക്ക് ഏറെ ആശ്വാസമേകുന്ന സർവീസുകള്‍ക്കായുള്ള ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വരുന്ന ജൂലൈ 3 മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലാണ് സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
റിയാദ് സർവീസ് സമയക്രമം (ഞായർ, തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍):
 ഉച്ചയ്ക്ക് 2:00-ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം വൈകുന്നേരം 4:35-ന് റിയാദിലെത്തും.
 പ്രാദേശിക സമയം വൈകുന്നേരം 5:35-ന് റിയാദില്‍ നിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 1:35-ന് കണ്ണൂരിലെത്തിച്ചേരും.
കുവൈത്ത് സർവീസ് സമയക്രമം (ഞായർ, തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍):

കുവൈത്ത് സർവീസ് സമയക്രമം (ഞായർ, തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍):
 ഉച്ചകഴിഞ്ഞ് 3:25-ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം വൈകുന്നേരം 6:00 മണിക്ക് കുവൈത്തിലെത്തും.
 പ്രാദേശിക സമയം രാത്രി 7:00 മണിക്ക് കുവൈത്തില്‍ നിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം പുലർച്ചെ 2:40-ന് കണ്ണൂരില്‍ തിരിച്ചെത്തും.
കണ്ണൂരില്‍ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകള്‍ കുറഞ്ഞത് മൂലം പ്രതിസന്ധിയിലായിരുന്ന മലബാർ മേഖലയിലെ പ്രവാസികള്‍ക്ക് പുതിയ സർവീസുകള്‍ വലിയ രീതിയില്‍ പ്രയോജനപ്പെടും.

Post a Comment

Previous Post Next Post