ആലക്കോട്: ഓണത്തെ വരവേൽക്കാൻ ആലക്കോട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന "ഓണത്തിന് ഒരു കൊട്ട പൂവ്, ഒരു മുറം പച്ചക്കറി" പദ്ധതിക്ക് തുടക്കമായി. കൂട്ടാപ്പറമ്പ് ജ്യോതി ജെ.എൽ.ജി.യിലെ തുളസി ബഷീറിന്റെ കൃഷിയിടത്തിൽ വെച്ചാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. പദ്ധതിയുടെ ഭാഗമായുള്ള തൈ നടീൽ കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ജോജി വട്ടോളി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.വി. ജയൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ആയിഷ, സ്ഥിരം സമിതി അധ്യക്ഷരായ വത്സമ്മ വാണിശ്ശേരി, ജോൺസൺ ചിറവയൽ, റീമോൾ വിജു എന്നിവരും കൃഷി ഓഫീസർ അഞ്ജു സണ്ണി, ജൂബിൻ, ഷീജ, പി. റീത, പി.എച്ച്. ജമീല, മായ ജോണി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ കെ.പി. സജിനി സ്വാഗതവും വാർഡ് മെമ്പർ സോളി ജിമ്മി നന്ദിയും പറഞ്ഞു.
Post a Comment