കല്ലറയില്‍ അജ്ഞാത മൃതദേഹം?; പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ വസ്തു കണ്ടെത്തിയത് കണ്ണൂര്‍ വാണിയപ്പാറ പള്ളി സെമിത്തേരിയില്‍


കണ്ണൂർ:കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ച്‌ സെമിത്തേരിയിലെ കല്ലറയില്‍ പൊതിഞ്ഞുകെട്ടിയ നിലയില്‍ കണ്ടെത്തിയത് അജ്ഞാത മൃതദേഹമെന്ന് സംശയം.കല്ലറ തുറന്നപ്പോഴാണ് പെട്ടിയില്‍ അടക്കിയ മൃതദേഹത്തിനൊപ്പമാണ് പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹമെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തു കൂടി കണ്ടെത്തിയത്. പ്രദേശവാസിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
ദുരൂഹത തോന്നിയപ്പോള്‍ പോസ്റ്റിട്ടതാണെന്ന് നാട്ടുകാരൻ ജില്‍സ് ഉണ്ണിമാക്കല്‍ പറഞ്ഞു. ക്രിസ്ത്യൻ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യില്ല. സംശയം തോന്നിയതോടെ പള്ളിയില്‍ നിന്ന് പൊലീസിനെ വിവരം അറിയിച്ചുവെന്ന് വികാരി ഫാ. ജില്‍ബർട്ട് കൊന്നയില്‍ പറഞ്ഞു. പോസ്റ്റ്‌മോർട്ടം ചെയ്ത മൃതദേഹം ആണോ എന്നും സംശയം ഉണ്ട്. സംഭവത്തില്‍ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post