ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് യുപിഐ (UPI) വഴിയുള്ള പണമിടപാടുകള്‍.
എന്നാല്‍ വേഗത്തില്‍ പണം അയക്കുന്നതിനിടയില്‍ എപ്പോഴെങ്കിലും ഒരു അക്കൗണ്ട് നമ്പറോ ഫോണ്‍ നമ്പറോ മാറിപ്പോയി മറ്റൊരാള്‍ക്ക് പണം എത്തിയാല്‍ എന്ത് ചെയ്യും? നഷ്ടപ്പെട്ട പണം സുരക്ഷിതമായി തിരികെ ലഭിക്കാൻ താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കുക:
1. ആദ്യ പടി: അക്കൗണ്ട് ഉടമയെ ബന്ധപ്പെടുക
അറിയാതെ പണം മാറിപ്പോയാല്‍ ആദ്യം തന്നെ ആ അക്കൗണ്ട് ഉടമയെ (പണം ലഭിച്ച വ്യക്തിയെ) ബന്ധപ്പെടാൻ ശ്രമിക്കുക. അബദ്ധത്തില്‍ പണം വന്ന കാര്യം അറിയിച്ച് അത് തിരികെ ചോദിക്കുക.
2. തെളിവുകള്‍ സൂക്ഷിക്കുക
പണം തിരികെ തരാൻ ആ വ്യക്തി തയ്യാറാകാത്ത പക്ഷം നിയമപരമായ നടപടികളിലേക്ക് കടക്കാം. അതിനായി താഴെ പറയുന്ന വിവരങ്ങള്‍ നിർബന്ധമായും സൂക്ഷിച്ചുവെക്കണം:
പണം അയച്ചതിന്റെ സ്‌ക്രീൻഷോട്ട്
അയച്ച തുക, തീയതി, സമയം
ട്രാൻസാക്ഷൻ ഐഡി (Transaction ID) / യുടിആർ (UTR) നമ്പർ
ബാങ്ക് അക്കൗണ്ട് നമ്പർ
3. യുപിഐ ആപ്പില്‍ പരാതി നല്‍കുക
നിങ്ങള്‍ ഉപയോഗിച്ച യുപിഐ ആപ്പിന്റെ (G-Pay, PhonePe, Paytm മുതലായവ) കസ്റ്റമർ കെയറുമായി ഉടൻ ബന്ധപ്പെടുക. ആപ്പുകളില്‍ ട്രാൻസാക്ഷൻ റിപ്പോർട്ട് ചെയ്യാനുള്ള (Report a Problem) ഓപ്ഷൻ ലഭ്യമാണ്. ട്രാൻസാക്ഷൻ റിവേഴ്സ് ചെയ്യാൻ സാധിക്കുന്നതാണെങ്കില്‍ ആപ്പിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും.
പ്രധാന യുപിഐ ആപ്പുകളുടെ കസ്റ്റമർ കെയർ നമ്പറുകള്‍:
ഗൂഗിള്‍ പേ (Google Pay): 1800 419 0157
ഫോണ്‍ പേ (PhonePe): 080 6872 7374
പേടിഎം (Paytm): 0120 4456 456
4. എൻപിസിഐ (NPCI) മുഖേന പരാതി നല്‍കുക
ആപ്പുകളുടെ കസ്റ്റമർ കെയറില്‍ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെങ്കില്‍, യുപിഐ ഇടപാടുകള്‍ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയില്‍ (NPCI) പരാതി നല്‍കാം.
NPCI ടോള്‍ ഫ്രീ നമ്പർ: 1800 120 1740
ഈ നമ്പറില്‍ വിളിച്ച് തെറ്റായി സംഭവിച്ച ഇടപാടിന്റെ എല്ലാ വിവരങ്ങളും അറിയിക്കുക. എൻപിസിഐ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുകയും, പരിശോധനയില്‍ അബദ്ധം സംഭവിച്ചതാണെന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ പണം തിരികെ ട്രാൻസ്ഫർ ചെയ്യാൻ ബാങ്കിന് നിർദേശം നല്‍കും.
ഓർക്കുക: ഇത്തരം സാഹചര്യങ്ങളില്‍ ഒട്ടും സമയം കളയാതെ എത്രയും പെട്ടെന്ന് ബാങ്കിലോ കസ്റ്റമർ കെയറിലോ വിവരമറിയിക്കുന്നതാണ് പണം തിരികെ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്.
Post a Comment